രാഷ്ട്രപതിയുടെ എയ്ഡ്-ഡി-ക്യാമ്പായി മേജർ നവ്യ ഷെഖാവത്ത്

ന്യൂഡൽഹി: എയ്ഡ്-ഡി-ക്യാമ്പായി മേജർ നവ്യ ഷെഖാവത്ത്.

ഇന്ത്യൻ സായുധ സേനയുടെ ചരിത്രത്തിൽ വനിതാ ശാക്തീകരണത്തിന്റെ പുതിയ അധ്യായം കുറിച്ച് മേജർ നവ്യ ഷെഖാവത്ത്. ഇന്ത്യൻ കരസേനയിൽ നിന്ന് രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ എയ്ഡ്-ഡി-ക്യാമ്പ് (ADC) ആയി മേജർ നവ്യ ഷെഖാവത്ത് ചുമതലയേറ്റു.

ഈചരിത്രപദവിയിലെത്തുന്ന ഇന്ത്യൻ ആർമിയിലെ ആദ്യ വനിതാ ഓഫീസർ എന്ന നേട്ടമാണ് നവ്യ ഷെഖാവത്തിനെ ശ്രദ്ധേയയാക്കുന്നത്. രാജ്യത്തിന്റെ പരമോന്നത ഭരണഘടനാ പദവിയായ രാഷ്ട്രപതിയുടെ ഔദ്യോഗിക ചടങ്ങുകളിലും പ്രോട്ടോക്കോൾ പരിപാടികളിലും നിർണായക ചുമതലകൾ വഹിക്കുന്നതാണ് എയ്ഡ്-ഡി-ക്യാമ്പിന്റെ ഉത്തരവാദിത്വം.

ഇന്ത്യൻ സായുധ സേനയുടെ സുപ്രീം കമാൻഡർ കൂടിയായ രാഷ്ട്രപതിയുടെ ഔദ്യോഗിക പരിപാടികളിൽ അടുത്ത സഹായി എന്ന നിലയിലാണ് ADC പ്രവർത്തിക്കുന്നത്. കരസേന, നാവികസേന, വ്യോമസേന എന്നിവയിൽ നിന്ന് കഴിവും അച്ചടക്കവും നേതൃത്വശേഷിയും തെളിയിച്ച മികച്ച ഉദ്യോഗസ്ഥരെയാണ് കർശനമായ മാനദണ്ഡങ്ങൾക്കനുസരിച്ച് ഈ ചുമതലയിലേക്ക് പരിഗണിക്കുന്നത്.

കഴിഞ്ഞ വർഷം ഇന്ത്യൻ നാവികസേനയിലെ ലെഫ്റ്റനന്റ് കമാൻഡർ യശസ്വി സോളങ്കി രാഷ്ട്രപതിയുടെ ആദ്യ വനിതാ ADC ആയി ചരിത്രം സൃഷ്ടിച്ചിരുന്നു. ഇപ്പോൾ ഇന്ത്യൻ കരസേനയിൽ നിന്നുള്ള മേജർ നവ്യ ഷെഖാവത്തും ഈ അഭിമാനനിരയിൽ ഇടംനേടിയിരിക്കുകയാണ്.


Post a Comment

0 Comments