തിരുവനന്തപുരം: മലയാളികളുടെ പ്രിയപ്പെട്ട ഓണാഘോഷത്തിന് മാറ്റ് കൂട്ടി നെസ്ലെ ഇന്ത്യ ലിമിറ്റഡ് ഒരുക്കിയ മഞ്ച് ചോക്ലേറ്റ് പൂക്കളത്തിന് യുണിവേഴ്സൽ റെക്കോർഡ്സ് ഫോറത്തിന്റെ (URF) ലോക റെക്കോർഡ് പുരസ്കാരം. ലോകത്തിലെ ഏറ്റവും വലിയ ചോക്ലേറ്റ്-മിഠായി പൂക്കളം (World's Largest Chocolate & Confectionery Pookalam) എന്ന വിഭാഗത്തിലാണ് ഈ നേട്ടം.
കഴിഞ്ഞ ഓഗസ്റ്റ് 21-നാണ് തലസ്ഥാന നഗരിയിൽ വെച്ച് റെക്കോർഡിനാസ്പദമായ ഈ വമ്പൻ പൂക്കളം ഒരുക്കിയത്. പരമ്പരാഗതഅത്തപ്പൂക്കളത്തിന്റെ ജ്യാമിതീയ രൂപഭംഗി പൂർണ്ണമായും ഉൾക്കൊണ്ട്, ഒരു കൂറ്റൻ ബിൽബോർഡിലാണ് ഈ ദൃശ്യവിസ്മയം തീർത്തത്. ഏകദേശം 2,700-ലധികം മഞ്ച് ചോക്ലേറ്റ്ബാറുകൾഉപയോഗിച്ചാണ് ഈ അപൂർവ്വ പൂക്കളം ഡിസൈൻ ചെയ്തത്.
ഓണാഘോഷത്തിന് വേറിട്ടൊരു ഡിജിറ്റൽ-വിഷ്വൽ അനുഭവം സമ്മാനിച്ച നെസ്ലെ ഇന്ത്യയുടെ ഈ സംരംഭത്തെ യുആർഎഫ് പ്രതിനിധികൾവിലയിരുത്തുകയും ഔദ്യോഗികമായി ലോക റെക്കോർഡ്പ്രഖ്യാപിക്കുകയുമായിരുന്നു.
0 Comments