ഡബ്ല്യുടിടി ഫീഡർ ടേബിൾ ടെന്നീസ്: ശ്രീജ അകുലയ്ക്ക് കിരീടം


​


പ്യൂർട്ടോ പ്രിൻസെസ: ഡബ്ല്യുടിടി ഫീഡർ പ്യൂർട്ടോ പ്രിൻസെസ ടേബിൾ ടെന്നീസ് ടൂർണമെന്റിൽ ഇന്ത്യയുടെ മുൻനിര താരം ശ്രീജ അകുലയ്ക്ക് വനിതാ സിംഗിൾസ് കിരീടം. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ തായ്‌വാന്റെ ലി യു-ജുനെ നേരിട്ടുള്ള ഗെയിമുകൾക്ക് തകർത്താണ് ശ്രീജ ചാമ്പ്യൻപട്ടം സ്വന്തമാക്കിയത്. സ്കോർ: 3-0 (11-8, 11-6, 11-8).

ഫൈനലിൽ തുടക്കം മുതൽ ആധിപത്യം പുലർത്തിയ ശ്രീജ, എതിരാളിക്ക് ഒരവസരവും നൽകാതെയാണ് കളി പൂർത്തിയാക്കിയത്. ശ്രീജയുടെ കരിയറിലെ നാലാമത് ഡബ്ല്യുടിടി കിരീടനേട്ടമാണിത്.

ടൂർണമെന്റിലുടനീളം മികച്ച ഫോമിലായിരുന്ന താരം കരുത്തരായ എതിരാളികളെ മറികടന്നാണ് ഫൈനലിലെത്തിയത്. ദക്ഷിണ കൊറിയയിൽ നിന്നുള്ള മൂന്ന് താരങ്ങളെയും തായ്‌വാനിൽ നിന്നുള്ള രണ്ട് താരങ്ങളെയും പരാജയപ്പെടുത്തിയാണ് ശ്രീജയുടെ ഈ സുവർണ നേട്ടം.

Post a Comment

0 Comments