കാർഷിക രംഗത്തെ മികച്ച പ്രവർത്തങ്ങൾക്കുള്ള പുരസ്കാരത്തിളക്കത്തിൽ പിഡിഎസ്



പീരുമേട്:  പീരുമേട് ഡെവലപ്മെന്റ്റ് സൊസൈറ്റി പു രസ്‌കാര തിളക്കത്തിൽ. 
കളമശ്ശേരി ആഷിസ് കൺവെൻഷൻ സെന്ററിൽ നടന്ന സംസ്ഥാന കർഷകദിനാഘോഷ ചടങ്ങിൽ മികച്ച കർഷകർക്ക് സംസ്ഥാന കാർഷിക അവാർഡുകൾ കൈമാറി. മുഖ്യമന്ത്രി വി.ഡി. സതീശൻ അവാർഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു. കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് ചടങ്ങിൽ അധ്യക്ഷനായിരുന്നു.
കൃഷിയിലെ മികവിന് പീരുമേട് ഡെവലപ്മെന്റ്റ് സൊസൈറ്റിക്ക് (പിഡിഎസ്) കൃഷി വകുപ്പുമായി ബന്ധമില്ലാത്ത കാർഷിക രംഗത്തെമികച്ചപ്രവർത്തങ്ങൾക്കുള്ള 50,000 രൂപയുടെ അവാർഡാണ് ലഭിച്ചത്. 
മലയോര മേഖലയിലെ സാധാരണക്കാരായ കർഷകരുടെയും പീരുമേടിനു ചുറ്റുമുള്ള പ്രദേശങ്ങളുടെയും ആദിവാസിജനവിഭാഗങ്ങളുടെയും വികസനം ലക്ഷ്യമാക്കി 1980ൽ കാഞ്ഞിരപ്പള്ളി രൂപതയിൽപ്പെട്ട പീരുമേട് സെന്റ് മേരീസ് പള്ളിയുടെ അന്നത്തെ വികാരിയായിരുന്ന ഫാ. മാത്യു അറയ്ക്കൽ (മാർ മാത്യു അറയ്ക്കൽ) തുടങ്ങിയതാണ് പിഡിഎസ്.
ഇന്ന് പശ്ചിമഘട്ട മേഖലയിലെ ര ണ്ടായിരം ചെറുകിട കർഷകരെ ഉൾപ്പെടുത്തി കൃഷി, സംസ്കരണം, സർ ട്ടിഫിക്കേഷൻ, വിപണനം, എന്നിങ്ങനെ സമഗ്രമായ ഫാം ടു ഫോർക്ക് 
മാതൃക നടപ്പാക്കി ലോകം അറിയപ്പെടു ന്ന ബഹുമുഖ കാർഷിക സംസ്‌കാര മായി പിഡിഎസ് മാറിക്കഴിഞ്ഞു. 
ജൈവകൃഷി പ്രോത്സാഹന പദ്ധതികൾ ആവിഷ്കരിച്ച് കർഷകരുടെ ഉപജീവനത്തിനുള്ള വിപ്ലവകരമായ ഇടപെടലുകളാണ് പിഡിഎസ് നടപ്പിലാക്കി ക്കൊണ്ടിരിക്കുന്നത്.
1990 മുതൽ പിഡിഎസ് ജൈവക്യ ഷി നടപ്പിലാക്കി വരുന്നു. നിലവിൽ ജൈവ സർട്ടിഫിക്കേഷനുള്ള 1,550 കർഷകരിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പൂർണമായും ജൈവരീതി യിൽ ഉത്പാദിപ്പിക്കുന്ന കുരുമുളക്, ജാതി, ഗ്രാമ്പു, മഞ്ഞൾ, ഇഞ്ചി, ഏലക്കായ മുതലായ ഉത്പന്നങ്ങൾ കർഷരിൽനിന്ന് വിപണി വിലയേക്കാൾ ഉയർന്ന വിലയ്ക്ക് ശേഖരിച്ച്  വളഞ്ഞങ്ങാനത്ത് സ്ഥിതി ചെയ്യുന്ന അത്യാധുനിക ഫാക്ടറിയിൽ സംസ്ക്‌കരിച്ച് വിപണനം നടത്തിവരുന്നു.
ജൈവഉത്പന്നങ്ങൾ  ട്രൂ ബയോ ബ്രാൻഡിൽ ഉത്പാദിപ്പിക്കുന്നു
ഇവഇരുപതിലധികംരാജ്യങ്ങളിലേക്ക് കയറ്റുമതിചെയ്യുന്നുണ്ട്. ഇടുക്കി ജില്ലയിലെ ചെറുകിട, നാമ മാത്ര തേയില കർഷകരിലൂടെ ജൈവക്യഷി നടപ്പിലാക്കി അവർ ഉത്പാദിപ്പിക്കുന്ന ജൈവ തേയില പിഡിഎസിൻ്റെ നേത്യത്വത്തിൽ കുട്ടിക്കാനത്തെ ജൈവ തേയില ഫാക്ടറിയിൽ സംസ്കരിച്ച് വിപണനം നടത്തുന്നു.
ആദിവാസി വിഭാഗങ്ങളിൽനിന്നും പ്രദേശവാസികളിൽനിന്നും ശേഖരി ക്കുന്ന ഔഷധ സസ്യങ്ങളും മറ്റ് ഉത്‌പ ന്നങ്ങളും ഉപയോഗിച്ച് ഗുണനിലവാരമുള്ള ആയുർവേദ മരുന്നുകളും ചി കിത്സാ സേവനങ്ങളും സഹ്യശ്രീ എന്ന ബ്രാൻഡിൽ നൽകി വരുന്നു. കൂട്ടി ക്കാനത്തിനടുത്ത് പള്ളിക്കുന്നിൽസ്ഥിതി ചെയ്യുന്ന ജിഎംപി സർട്ടിഫി ക്കേഷനുള്ള ആയുർവേദ ഫാക്ടറിയിൽ 250ൽപരം മരുന്നുകൾ ഉത്പാദിപ്പി ച്ച് വിപണനം നടത്തുന്നുണ്ട്. വിഷമ യമില്ലാത്തതും മായം കലർന്നിട്ടില്ലാത്തതുമായ ശുദ്ധമായ ഭക്ഷണം ജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യ ത്തോടുകൂടിയാണ് പിഡിഎസ് നാച്വറൽ പ്രോഡക്ട്സ് ആരംഭിച്ചിരിക്കുന്നത്. പന്ത്രണ്ടിൽപരം കറിപ്പൊടികൾ, 
മില്ലറ്റ് ഉത്പന്നങ്ങൾ, പ്രാദേശികമായി ലഭ്യമായ സുഗന്ധവ്യഞ്ജനങ്ങളും മറ്റ് ഉത്പന്നങ്ങളും ചേർത്തുള്ള ഉത്പന്നങ്ങൾ മുതലായവ വിപണിയിൽ ലഭ്യ മാണ്.
കുട്ടിക്കാനത്തിനടുത്തുള്ള തട്ടാത്തിക്കാനത്ത് പ്രവർത്തി ക്കുന്ന പിഡിഎസ് കാർഷിക നഴ്സറി യിൽ വിവിധയിനം ഫലവൃക്ഷത്തൈകൾ, കാപ്പി, കുരുമുളക്, അലങ്കാര ചെടികൾ മുതലായവയും ലഭ്യമാണ്.
കാഞ്ഞിരപ്പള്ളി രൂപതയുടെ സാമൂഹിക സേവന വിഭാഗമായ പിഡിഎസിനെ നയിക്കുന്നത്  എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. സാബു ജോൺ പനച്ചിക്കൽ അസി. ഡയറക്ടർ ഫാ. ദീപു ആൻ്റണി എന്നിവരാണ്.

Post a Comment

0 Comments