2,000 ചതുരശ്ര അടിയിൽ സാരി പൂക്കളം; മഹാറാണി ഗ്രൂപ്പിന് യു.ആർ.എഫ് ലോക റെക്കോർഡ്



തൊടുപുഴ: സാരികൾ ഉപയോഗിച്ച് ഒരുക്കിയ ലോകത്തിലെ ഏറ്റവും വലിയ പൂക്കളത്തിന് മഹാറാണി ഗ്രൂപ്പിന് യൂണിവേഴ്സൽ റെക്കോർഡ്സ് ഫോറത്തിന്റെ (യു.ആർ.എഫ്) ലോക റെക്കോർഡ് അംഗീകാരം. ഓണാഘോഷങ്ങളുടെ ഭാഗമായി ഞായറാഴ്ച ഫോറം മാളിൽ 2,000 ചതുരശ്ര അടിയിലാണ് 2,100 സാരികൾ ഉപയോഗിച്ച് സാരി പൂക്കളം ഒരുക്കിയത്.
പരമ്പരാഗത പൂക്കൾക്കു പകരം വിവിധ നിറങ്ങളിലുള്ള സിൽക്ക്, കാഞ്ചീപുരം സിൽക്ക് സാരികൾ ഉൾപ്പെടെ 2,100 സാരികളാണ് പൂക്കളം ഒരുക്കാൻ ഉപയോഗിച്ചത്. മഹാറാണി ഗ്രൂപ്പിന്റെ ക്രിയേറ്റീവ് ടീം രൂപകൽപന ചെയ്ത പൂക്കളം പ്രശസ്ത കലാകാരൻ ഡാവിഞ്ചി സുരേഷിന്റെ നേതൃത്വത്തിൽ യാഥാർഥ്യമാക്കി.
ലോക റെക്കോർഡ് സർട്ടിഫിക്കറ്റ് മഹാറാണി ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ റിയാസ് വി.എ.യ്ക്ക് യൂണിവേഴ്സൽ റെക്കോർഡ്സ് ഫോറം ചീഫ് എഡിറ്റർ  ഗിന്നസ്  സുനിൽ ജോസഫും ചലചിത്ര താരം അനുശ്രീയും ചേർന്ന്
സമ്മാനിച്ചു.
സ്ത്രീത്വത്തെ ആദരിക്കാനും സമൂഹത്തിൽ സ്ത്രീകളുടെ കരുത്തും നേതൃത്വവും ഉയർത്തിക്കാട്ടാനുമാണ് സാരി പൂക്കളം ഒരുക്കിയതെന്ന് റിയാസ് വി.എ. പറഞ്ഞു.
തൊടുപുഴയിലെ മഹാറാണി വെഡ്ഡിംഗ് കളക്ഷൻസ് ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന സാരികളുടെയും  വിവാഹ വസ്ത്രങ്ങളുടെ ശേഖരത്തിനും
 പേരുകേട്ട സ്ഥാപനമാണ്.

Post a Comment

0 Comments