ഇന്ത്യയുടെ സായുധ സേനയിൽ ത്രീ-സ്റ്റാർ പദവിയിലെത്തുന്ന മൂന്നാമത്തെ വനിതയായ മാധുരികനിത്കർ

പൂനെയിലെ ആംഡ് ഫോഴ്സ് മെഡിക്കൽ കോളേജിൽ നിന്ന് വൈദ്യശാസ്ത്രം പഠിച്ച മാധുരി കാനിത്കർ 1982-ൽ ആർമി മെഡിക്കൽ കോർപ്സിൽ ചേരുകയും പിന്നീട് കുട്ടികളുടെ വൃക്ക രോഗങ്ങളിൽ സ്പെഷ്യലൈസ് ചെയ്യുകയും ചെയ്തു. ഒരു അമ്മ, ഡോക്ടർ, ആർമി ഉദ്യോഗസ്ഥയുടെ ഭാര്യ, അധ്യാപക എന്നീ നിലകളിലെല്ലാം ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ബുദ്ധിമുട്ട് നേരിട്ടതിനെ തുടർന്ന് മൂന്ന് തവണ ജോലി ഉപേക്ഷിക്കാൻ ആലോചിച്ചെങ്കിലും, ആർമി ഓഫീസറായ ഭർത്താവിന്റെ പിന്തുണയോടെ അവർ കരിയർ തുടരുകയായിരുന്നു. 2017-ൽ താൻ പഠിച്ച കോളേജിലേക്ക് തന്നെ ആദ്യ വനിതാ ഡീനായി തിരിച്ചെത്തിയ അവർ, മൂന്ന് വർഷത്തിന് ശേഷം ലഫ്റ്റനന്റ് ജനറൽ പദവിയിലെത്തി ചരിത്രമെഴുതി. ഇന്ത്യയുടെ സായുധ സേനയിൽ ത്രീ-സ്റ്റാർ പദവിയിലെത്തുന്ന മൂന്നാമത്തെ വനിതയായ മാധുരിയും ഭർത്താവും ഈ പദവി നേടുന്ന ഇന്ത്യയിലെ ആദ്യ ദമ്പതികളായി മാറി. നാല് പതിറ്റാണ്ടോളം രാജ്യത്തിനായി സേവനം അനുഷ്ഠിച്ച ശേഷം 2021 ഒക്ടോബറിൽ വിരമിച്ച അവരുടെ ഈ വിജയത്തിന് പിന്നിലെ കഠിനാധ്വാനവും പ്രതിസന്ധികളെ അതിജീവിച്ച പ്രയാണവും ഏവർക്കും വലിയൊരു പ്രചോദനമാണ്.

Post a Comment

0 Comments