ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ; ഷൂട്ടിംഗിൽ വെള്ളിത്തിളക്കം


തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിന്റെ ഷൂട്ടിംഗ് വേദിയിൽ ഇന്ത്യയ്ക്ക് ആവേശകരമായ തുടക്കം. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ ഇന്ത്യൻ വനിതാ സഖ്യം വെള്ളി മെഡൽ സ്വന്തമാക്കി രാജ്യത്തിന്റെ മെഡൽ അക്കൗണ്ട് തുറന്നു.


മലയാളി താരം വിദർശ കെ. വിനോദ്, ഒളിമ്പ്യൻ ഇളവേനിൽ വാളറിവൻ, സോനം മാസ്‌കർ എന്നിവർ അടങ്ങുന്ന ഇന്ത്യൻ സഖ്യമാണ് മികച്ച പ്രകടനത്തിലൂടെ വെള്ളി മെഡൽ നേടിയത്. 1898.0 പോയിന്റ് നേടിയ ഇന്ത്യ രണ്ടാം സ്ഥാനത്താണ് മത്സരം പൂർത്തിയാക്കിയത്.ഈ ഇനത്തിൽ ചൈന സ്വർണവും ജപ്പാൻ വെങ്കലവും സ്വന്തമാക്കി.

മലയാളി താരത്തിന് ചരിത്രനേട്ടം

ഇന്ത്യയുടെ വെള്ളി മെഡൽ നേട്ടത്തിനൊപ്പം മലയാളി താരം വിദർശ കെ. വിനോദിനും ഇത് ചരിത്രനിമിഷമായി. ഏഷ്യൻ ഗെയിംസിലെ ഷൂട്ടിംഗിൽ മെഡൽ നേടുന്ന ആദ്യ മലയാളി വനിത എന്ന നേട്ടമാണ് തിരുവനന്തപുരം സ്വദേശിനിയായ വിദർശ സ്വന്തമാക്കിയത്.വിദർശയുടെ നേട്ടത്തോടെ കേരളത്തിന്റെ കായികരംഗത്തിനും അഭിമാനത്തിന്റെ പുതിയ അധ്യായം തുറന്നു. രാജ്യാന്തര വേദിയിൽ കേരളത്തിന്റെ സാന്നിധ്യം അടയാളപ്പെടുത്തുന്ന ശ്രദ്ധേയമായ നേട്ടം കൂടിയാണിത്.

വ്യക്തിഗത ഇനത്തിലും പ്രതീക്ഷ

ടീം ഇനത്തിലെ മെഡൽ നേട്ടത്തിന് പിന്നാലെ വ്യക്തിഗത വിഭാഗത്തിലും ഇന്ത്യയ്ക്ക് പ്രതീക്ഷകളേറെയാണ്. യോഗ്യതാ റൗണ്ടിൽ മികച്ച പ്രകടനം പുറത്തെടുത്ത സോനം മാസ്‌കറും 634.1 പോയിന്റോടെ ഇളവേനിൽ വാളറിവൻ 633.5 പോയിന്റോടെയും വ്യക്തിഗത വിഭാഗത്തിന്റെ ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.

ടീംഇനത്തിലെവെള്ളിത്തിളക്കത്തിന് പിന്നാലെ വ്യക്തിഗത വിഭാഗത്തിലും ഇന്ത്യൻ താരങ്ങൾ മെഡൽ പ്രതീക്ഷ നിലനിർത്തുകയാണ്.


Post a Comment

0 Comments